കുവൈത്ത് സിറ്റി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍െറയും ഇന്ത്യന്‍ ഡോക്ടേഴ്സിന്‍െറയും സഹകരണത്തോടെ എം.ഇ.എസ് കുവൈത്ത് മാര്‍ച്ച് 10ന് അബ്ബാസിയ ബല്‍ക്കീസ് മസ്ജിദിന് സമീപമുള്ള പാകിസ്താന്‍ എക്സല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കുള്ള ഫോറം വിതരണം മലബാര്‍ ഗോള്‍ഡ് കണ്‍ട്രി ഹെഡ് അഫ്സന്‍ ഖാന്‍ മെഹബുലയിലെ കഫാബ്ബ ജനറല്‍ ട്രേഡിങ് കമ്പനിയുടെ ക്യാമ്പില്‍ നിര്‍വഹിച്ചു. ലേബര്‍ ക്യാമ്പിലെ നിര്‍ധന രോഗികളെയാണ് മുഖ്യമായും മെഡിക്കല്‍ ക്യാമ്പ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യക്കാരായ 1000ത്തിലേറെ താഴ്ന്ന വരുമാനക്കാര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ച്ചയായ 16ാം വര്‍ഷമാണ് എം.ഇ.എസ് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. വിദഗ്ധ പരിശോധന ആവശ്യമുള്ള രോഗികള്‍ക്ക് സഹായങ്ങളും നല്‍കുന്നു. ക്യാമ്പ് രാവിലെ എട്ടിന് തുടങ്ങി ഉച്ചക്ക് രണ്ടോടെ അവസാനിക്കും. പരിശോധനകള്‍ക്ക് പുറമെ മരുന്നും ക്യാമ്പില്‍ സൗജന്യമായി ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ഫോറം കുവൈത്തിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലും ലഭ്യമാണ്. ഫോണ്‍: 66472878, 96093553.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.