അബ്ബാസിയ: കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത് ഇഫ്താര്‍ സംഗമം നടത്തി. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രസിഡൻറ് ഹബീബുല്ല മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു.രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ സഹായങ്ങള്‍ നല്കുന്ന നിലാവിെൻറ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 12ാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അബീറ അബ്ദുല്‍ ഫത്താഹിനും കരാേട്ട ബ്ലാക്ക് ബെല്‍റ്റ് നേടിയ സദാഫ് കുന്നിലിനുമുള്ള ഉപഹാരങ്ങള്‍ അംബാസഡര്‍ വിതരണം ചെയ്തു. ഫൈസല്‍ മഞ്ചേരി റമദാന് സന്ദേശം നൽകി. നിലാവ് േപ്രാജക്റ്റ് ചെയര്മാന് ഡോ. അമീര്‍ അഹമ്മദ്, സത്താര്‍ കുന്നില്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, എന്‍.ബി.ടി.സി ഡയറക്ടര്‍ ഷിബി അബ്രഹാം, എം.എ. ഹിലാല്‍, തോമസ് മാത്യു കടവില്‍, ഇബ്രാഹിം കുന്നില്‍, ബഷീര്‍ ബാത്ത, മുജീബുല്ല, രാജര് റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു. റഫീഖ് ഉദുമ, ശരീഫ് താമരശേരി, ഹനീഫ് പാലായി, അബ്ദു കടവത്ത്, റഹീം ആരിക്കാടി, സലിം പൊന്നാനി, സിദ്ദീഖ് കൊടുവള്ളി, സലിം കോട്ടയില്‍, സമീയുല്ല, സമീര്‍ തിക്കോടി, അലി അക്ബര്‍, ഹുസ്സന്‍ കുട്ടി, അനസ്, മന്‍സൂര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്കി. മറിയം ഷദ കുന്നില്‍ ഖിറാഅത്ത് നടത്തി. ഹമീദ് മധൂര്‍ സ്വാഗതവും ടി. ഷംസുദ്ദീന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.