കുവൈത്ത് സിറ്റി: ഈദുൽ ഫിത്ർ പ്രമാണിച്ച് രാജ്യത്തെ ഷോപ്പിങ് മാളുകളിലും കച്ചവട കേന്ദ്രങ്ങളിലും വൻ തിരക്ക്.
ജംഇയ്യകൾക്ക് പുറമെ പ്രധാന വാണിജ്യ സ്ഥാപനങ്ങളായ ലുലു ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, ഗൾഫ് മാർട്ട്, ഒലിവ്, ഒാൺ കോസ്റ്റ്, ജിയാൻറ്, സുൽത്താൻ സെൻറർ എന്നീ മാളുകളിലെല്ലാം ഉപഭോക്താക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്ര വ്യാപാര മേഖലകളിലെ തിരക്ക് ആഴ്ചകൾക്ക് മുമ്പേ തുടങ്ങിയിട്ടുണ്ട്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടാനും പെരുന്നാൾ വിഭവങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാനുമാണ് സ്വദേശികളും വിദേശികളും ഒരുപോലെ മത്സരിക്കുന്നത്. തിരക്കിനിടയിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചാണ് കച്ചവടക്കാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
നോമ്പും കടുത്ത ചൂടും പ്രയാസമുണ്ടാക്കുമെന്ന് കണ്ട് പലരും നോമ്പ് തുറന്നതിന് ശേഷമാണ് ഷോപ്പിങ്ങിനിറങ്ങുന്നത്. വർധിച്ച ആവശ്യം ചൂഷണംചെയ്ത് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള കച്ചവടക്കാരുടെ നീക്കം പിടികൂടാനുള്ള പരിശോധനയും ഇതിനിടെ നടക്കുന്നുണ്ട്.
കാലഹരണപ്പെട്ട ടൺ കണക്കിന് ഭക്ഷ്യ ഉൽപന്നങ്ങളാണ് അടുത്തിടെ രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് പിടികൂടിയത്. ഞായറാഴ്ച പെരുന്നാൾ ആകാൻ സാധ്യതയുള്ളതിനാൽ വിപണിയിലെ തിരക്ക് ശരിയാഴ്ച പാരമ്യത്തിലെത്തുമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.