അബ്ബാസിയ: മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്നേഹികളെയും അണിനിരത്തി കെ.ഐ.ജി കുവൈത്ത് സംഘടിപ്പിക്കുന്ന ‘ഫാഷിസ്റ്റ് വിരുദ്ധ സാഹോദര്യ സംഗമം’ വെള്ളിയാഴ്ച വൈകുന്നേരം 5.30ന് അബ്ബാസിയ ടൂറിസ്റ്റിക് പാര്ക്കിന് സമീപമുള്ള മറീന ഹാളില്‍ നടക്കും. ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈത്തിലെ മത സാമൂഹിക സാംസ്കാരിക സംഘടന നേതാക്കളായ ഫൈസല്‍ മഞ്ചേരി, ജോൺ മാത്യു, ജെ. സജി, ജോര്‍ജ് കാലായിൽ, സാംകുട്ടി തോമസ്, കൃഷ്ണന് കടലുണ്ടി, വിജയകുമാർ, സത്താര്‍ കുന്നിൽ, ബഷീര്‍ ബാത്ത, സയ്യിദ് അബ്ദുറഹ്മാൻ, ടി.പി. അബ്ദുല്‍ അസീസ്, അബ്ദുല്‍ ഫത്താഹ് തയ്യിൽ, ബാബുജി ബത്തേരി, അനിയന്‍കുഞ്ഞ്, ശ്രീംലാല്‍ മുരളി, ടോളി തോമസ്, സക്കീർ ഹുസൈന് തുവ്വൂർ, മഹ്ബൂബ അനീസ്, സി.കെ. നജീബ്, മുബാറക് കാമ്പ്രത്ത്, ഹംസ ബാഖവി എന്നിവര്‍ സംസാരിക്കും. കുവൈത്തിെൻറ വിവധ ഭാഗങ്ങളില്‍നിന്ന് വാഹന സൗകര്യം ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 60005795 നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.