കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് യുവജന കൂട്ടായ്മയായ യുവജ്യോതിയുടെ ആഭിമുഖ്യത്തിൽ മാർ ഇവാനിയോസിെൻറ ഒാർമപ്പെരുന്നാൾ ആഘോഷിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 6.30ന് കുവൈത്ത് സിറ്റി ഹോളി ഫാമിലി കത്തീഡ്രലിലാണ് പരിപാടി. ഇതിന് മുന്നോടിയായി അനുസ്മരണ യാത്ര അബ്ബാസിയ കംബോണി ദേവാലയത്തിൽനിന്ന് ആരംഭിച്ച് 5.15ന് ഒൗർ ലേഡി ഒാഫ് അറേബ്യ അഹ്മദി, ആറുമണിക്ക് സെൻറ് തെരേസ ദേവാലയം സാൽമിയ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 6.30ന് കുവൈത്ത് സിറ്റി കത്തീഡ്രലിൽ എത്തിച്ചേരും. തുടർന്ന് വിശുദ്ധ കുർബാനയും ധൂപ പ്രാർഥനയും നേർച്ചവിളമ്പും ഉണ്ടാവുമെന്ന് ആത്മീയ ഉപദേഷ്ടാവ് ഫാ. ബിനോയ് കൊച്ചുകരീക്കത്തിൽ, പ്രസിഡൻറ് െഎസക് കടകംപള്ളി, ജനറൽ സെക്രട്ടറി ഷാജി കുഞ്ഞച്ചൻ, യുവജ്യോതി കൺവീനർ ഷിഫിൻ ഫിലിപ്പ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.