കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗ് ബിഗ് ബോയ്സ് എഫ്.സി, ബ്ളാസ്റ്റേഴ്സ് കുവൈത്ത്, ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്, സ്പാര്‍ക്സ് എഫ്.സി ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
കഴിഞ്ഞദിവസം നടന്ന കെഫാക് പ്രാഥമിക ലീഗ് മത്സരങ്ങള്‍ പുര്‍ത്തിയായപ്പോള്‍ ഫഹാഹീല്‍, ബിഗ്ബോയ്സ്, ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് ടീമുകള്‍ വിജയം കണ്ടു. സ്പാര്‍ക്സ് എഫ്.സിയും മലപ്പുറം ബ്രദേഴ്സും തമ്മില്‍ നടന്ന ആദ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഫഹാഹീല്‍ ബ്രദേഴ്സ് ബ്ളാസ്റ്റേഴ്സ് എഫ്.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. ജിബുവാണ് വിജയ ഗോള്‍ നേടിയത്. ഫഹാഹീല്‍ താരം അഷ്റഫാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നാം മത്സരത്തില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ അഖില്‍ നേടിയ ഇരട്ട ഗോളില്‍ ശക്തരായ ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സിയസ്കോ കുവൈത്തിനെ കീഴടക്കി.
കളിയിലെ താരമായി ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സിന്‍െറ ബിജുവിനെ തെരഞ്ഞെടുത്തു. അവസാന മത്സരത്തില്‍ ബ്രദേഴ്സ് കേരളയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ബിഗ്ബോയ്സ് തകര്‍ത്തു.
റഫീഖ്, സിറാജ്, ഷഫീഖ് എന്നിവരാണ് ബിഗ്ബോയ്സിന് വേണ്ടി ഗോളുകള്‍ നേടിയത്. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ റഫീക്കിനെ കളിയിലെ താരമായി തെരഞ്ഞടുത്തു.
ഗ്രൂപ് ചാമ്പ്യന്മാരായി ബിഗ് ബോയ്സ് എഫ്.സിയും ബ്ളാസ്റ്റേഴ്സ് കുവൈത്ത്, ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്, സ്പാര്‍ക്സ് എഫ്.സി ടീമുകളും കെഫാക് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.