ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍  ബാവായുടെ 53ാം ഓര്‍മപ്പെരുന്നാള്‍ കൊണ്ടാടി

കുവൈത്ത് സിറ്റി: മലങ്കര സഭയുടെ മൂന്നാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 53ാം ഓര്‍മപ്പെരുന്നാള്‍ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്വത്തില്‍ കൊണ്ടാടി. നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന സമൂഹബലിക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. മഹാഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. ജേക്കബ് തോമസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മാര്‍ ബസേലിയോസ് മൂവ്മെന്‍റിന്‍െറ കുടുംബസംഗമം മലങ്കര സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രസനാധിപനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഭദ്രദീപം തെളിയിച്ചു. 
ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മാര്‍ ദിവന്നാസിയോസിനെ ചടങ്ങില്‍ പൊന്നാടയണിച്ച് ആദരിച്ചു. ഇടവക സഹവികാരി ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. 
സെക്രട്ടറി ജെറി ജോണ്‍ കോശി സ്വാഗതവും കണ്‍വീനര്‍ എബ്രഹാം അലക്സ് നന്ദിയും പറഞ്ഞു. ഫാ. ഷാജി പി. ജോഷ്വാ, ഫാ. സഞ്ജു ജോണ്‍, മലങ്കര സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഷാജി എബ്രഹാം, ജെയ്സണ്‍ വര്‍ഗീസ്, സാബു ടി. ജോര്‍ജ്, തോമസ് കുരുവിള, ജിജി ജോണ്‍, എബ്രഹാം സി. മാലത്തേ് എന്നിവര്‍ സംസാരിച്ചു. മലങ്കരസഭ അസോസിയേഷന്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാംഗങ്ങളായ ജെറി ജോണ്‍ കോശി, ജിജി ജോണ്‍, ജോണ്‍ ജോര്‍ജ്, ഷൈജു കുര്യന്‍, കൊല്‍ക്കത്ത ഭദ്രാസന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അനീഷ് തോമസ്, എബ്രഹാം അലക്സ്, സിബു അലക്സ്, മനോജ് തോമസ്, പി.ജി. അലക്സാണ്ടര്‍, നിക്സണ്‍ തോമസ്, കരോള്‍ ഗാനങ്ങള്‍ രചിച്ച് ഈണം നല്‍കിയ ടൈറ്റസ് മാത്യൂ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.