ട്രാസ്ക് ഫുട്ബാള്‍ ടൂര്‍ണമെന്‍റ്:  സാല്‍മിയ ഏരിയ ജേതാക്കള്‍

കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് അംഗങ്ങള്‍ക്ക് വേണ്ടി  ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു.  മിഷിരിഫ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ വാതുകാടന്‍ ഉദ്ഘാടനം ചെയ്തു. 
സ്പോര്‍ട്സ് കണ്‍വീനര്‍ ജോസഫ് കനകന്‍ സ്വാഗതവും ട്രഷറര്‍ ഹരി കുളങ്ങര നന്ദിയും പറഞ്ഞു.  മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം അംഗം ജയകുമാര്‍, വിവ കേരള മുന്‍ കോച്ച് ബിജു ജോണി, കെഫാക് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി എന്നിവര്‍ വിശിഷ്ടാതിഥികളായി. 
കേഫാക് പ്രസിഡന്‍റ് ഗുലാം മുസ്തഫ ടൂര്‍ണമെന്‍റ് കിക്ക് ഓഫ് ചെയ്തു. വിവിധ ഏരിയയില്‍നിന്ന് എട്ടു  ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ സാല്‍മിയ ഏരിയ വിജയികളായി. ജഹ്റ റണ്ണേഴ്സ് അപ്പായി. സാല്‍മിയ ഏരിയയിലെ മുഹ്സിന്‍ ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫോര്‍വേഡ് ഷെഫീഖ്, ഡിഫന്‍ഡര്‍ ശ്രീലേഷ്, ഗോള്‍ കീപ്പര്‍ സുജിത് (മൂവരും സിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ ട്രോഫികള്‍ കൈമാറി.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.