കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷന്‍ ക്രിസ്മസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടത്തിയ ആഘോഷ പരിപാടികള്‍ അസോസിയേഷന്‍ രക്ഷാധികാരി കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഇ. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഫാ. എബി പോള്‍ ക്രിസ്മസ് സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി എം. രാമകൃഷ്ണന്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. അല്‍മുല്ല ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ സൈമണ്‍, രക്ഷാധികാരികളായ ഹമീദ് കേളോത്ത്, ശാന്തകുമാര്‍ മനത്താനത്ത്, ഗ്രീന്‍ ലീഫ് റസ്റ്റാറന്‍റ് മാനേജര്‍ വര്‍ഗീസ് പോള്‍, മഹിളാ വേദി പ്രസിഡന്‍റ് സിസിത ഗിരീഷ് എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ പുതിയ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ ഉദ്ഘാടനം ഡാറ്റ ആന്‍ഡ് മെംബര്‍ഷിപ് സെക്രട്ടറി നിഖില്‍ പവൂര്‍, ജോയന്‍റ് ട്രഷറര്‍ കെ.വി. രതിദാസ്, മഹിളാവേദി സെക്രട്ടറി റീജ സന്തോഷ് എന്നിവര്‍ രക്ഷാധികാരികളായ ഹമീദ് കേളോത്ത്, കെ. അബൂബക്കര്‍, എം. ശാന്തകുമാര്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശരീഫ് താമരശ്ശേരി സ്വാഗതവും ട്രഷറര്‍ സി. ഹനീഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളും ബാലവേദി അംഗങ്ങളും അവതരിപ്പിച്ച മാര്‍ഗംകളി, സിനിമാറ്റിക് ഡാന്‍സ്, ഗ്രൂപ് ഡാന്‍സ്, സ്കിറ്റ്, ഗാനമേള തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.