കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്, വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച ഇന്‍റര്‍ മദ്റസ ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ സാല്‍മിയയും പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ഖൈത്താനും സംയുക്ത ജേതാക്കളായി. ഇന്‍റര്‍ മദ്റസ ഖുര്‍ആന്‍ മത്സരത്തില്‍ ഫഹാഹീല്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയാണ് ജേതാക്കള്‍.
ഒൗഖാഫ് മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ സാല്‍മിയ അല്‍ നജാത്ത് ബോയ്സ് സ്കൂളില്‍ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡന്‍റ് ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.എ. സുബൈര്‍ അധ്യക്ഷത വഹിച്ചു. ഒൗഖാഫ് മന്ത്രാലയം പ്രതിനിധി മുഹമ്മദലി, കെ.ഐ.ജി ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ്, ഫിറോസ് ഹമീദ് എന്നിവര്‍ സംസാരിച്ചു. ഒമ്പത് വേദികളിലായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഇന്‍റര്‍ മദ്റസ ഖുര്‍ആന്‍ മത്സരത്തില്‍ 89 പോയന്‍റുകള്‍ നേടിയാണ് അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ ഫഹാഹീല്‍ ചാമ്പ്യന്മാരായത്. 70 പോയന്‍റുകള്‍ നേടിയ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ അബ്ബാസിയ റണ്ണര്‍ അപ്പായി.
വിവിധ ക്ളാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഖുര്‍ആന്‍ ഹിഫ്ള്, ഖുര്‍ആന്‍ പാരായണം, മള്‍ട്ടിമീഡിയ ഖുര്‍ആന്‍ ക്വിസ് എന്നീ മത്സരങ്ങളാണ് നടന്നത്. സമീര്‍ മുഹമ്മദ് അവതരിപ്പിച്ച മള്‍ട്ടിമീഡിയ ഖുര്‍ആന്‍ ക്വിസില്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ സാല്‍മിയ ഒന്നാം സ്ഥാനവും ദി ഇംഗ്ളീഷ് മദ്റസ ഫോര്‍ ഇസ്ലാമിക് സ്റ്റഡിസ് ഖൈതാന്‍ രണ്ടാ സ്ഥാനവും അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ ഫര്‍വാനിയ മുന്നാം സ്ഥാനവും കരസ്ഥമാക്കി. ഏഴു വേദികളിലായി നടത്തിയ ഇന്‍റര്‍ സ്കൂള്‍ ഖുര്‍ആന്‍ മത്സരത്തില്‍ 24 പോയന്‍റുകള്‍ വീതം നേടി സാല്‍മിയ ഇന്ത്യന്‍ പബ്ളിക് സ്കൂളും ഖൈതാന്‍ പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളും വിജയം പങ്കിട്ടു. 22 പോയന്‍റുകള്‍ നേടിയ ഖൈതാന്‍ കമ്യൂണിറ്റി സ്കൂള്‍, റണ്ണര്‍ അപ്പ് ട്രോഫി കരസ്ഥമാക്കി. വിവിധ കാറ്റഗറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ മാറ്റുരച്ച മത്സരത്തില്‍ ഖുര്‍ആന്‍ ഹിഫ്ള്, ഖുര്‍ആന്‍ പാരായണം മത്സരങ്ങളാണ് നടന്നത്. വിജയികള്‍ക്ക് ഫൈസല്‍ മഞ്ചേരി, കെ.എ. സുബൈര്‍ എന്നിവര്‍ ട്രോഫി വിതരണം നടത്തി.
പ്രോഗ്രാം കണ്‍വീനര്‍ സി.പി. നൈസാം പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. അബ്ദുറസാഖ് നദ്വി (ജഡ്ജസ്), അഫ്സല്‍ ബാബു (വളന്‍റിയര്‍), ഫസലുല്‍ ഹഖ് (ഡോക്യുമെന്‍േറഷന്‍), റിഷ്ദിന്‍ അമീര്‍ (ഐ.ടി), പി.ടി. ഷാഫി (സമ്മാനം) എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.