കുവൈത്ത് ഇസ്ലാഹി  ഐക്യ സമ്മേളനം ഇന്ന്

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കുവൈത്തും കേരള ഇസ്ലാഹി സെന്‍ററും (കെ.എന്‍.എം) സംയുക്തമായി സംഘടിപ്പിക്കുന്ന കുവൈത്ത് ഐക്യസമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം ആറിന് അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. 
കേരളത്തില്‍ നടന്ന മുജാഹിദ് ലയന സമ്മേളനത്തിന്‍െറ തുടര്‍ച്ചയായാണ് കുവൈത്തില്‍ ഐക്യസമ്മേളനം നടത്തുന്നത്. 
ഡോ. അബ്ദുല്‍ മുഹ്സിന്‍ സബന്‍ (ശരീഅ കോളജ്), റൂമി മത്വര്‍ അറൂമി (മുദീര്‍, മസ്ജിദുല്‍ കബീര്‍), യൂസുഫ് ശുഐബ് (ഒൗഖാഫ് മന്ത്രാലയം), കേരള നദ്ത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍, മുഹമ്മദ് അലി (മസ്ജിദുല്‍ കബീര്‍) തുടങ്ങി പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.  സംഗമത്തില്‍ സംഘടനയുടെ പേര്, ഭാരവാഹികള്‍  എന്നിവയുടെ പ്രഖ്യാപനവും ഉണ്ടാകും. 
സമ്മേളന നഗരിയിലേക്ക് കുവൈത്തിലെ വിവിധ ഏരിയകളില്‍നിന്ന് വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 96652669, 66171195, 99060684. 
സമ്മേളനം ലൈവായി കെ.എന്‍.എം ഓണ്‍ലൈന്‍ ക്ളാസ് റൂമിലും www.facebook.com/mmakbarofficial എന്ന ഫേസ്ബുക് ലിങ്കിലും ഉണ്ടായിരിക്കും.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.