സാല്‍മിയ: മലര്‍വാടി ബാലസംഘം സാല്‍മിയ ഏരിയയുടെ കീഴിലിലുള്ള അമ്മാന്‍ സ്ട്രീറ്റ്, ഹവല്ലി, സാല്‍മിയ യൂനിറ്റുകള്‍ റിപ്പബ്ളിക് ദിനാഘോഷം സംഘടിപ്പിച്ചു. അമ്മാന്‍ യൂനിറ്റില്‍ ഹിലാല്‍ സലീം റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. വിവിധ കലാപരിപാടികളിലായി നാല്‍പതോളം കുട്ടികള്‍ പങ്കെടുത്തു. മുഹമ്മദ് അന്‍ഫാസ് സ്വാഗതം പറഞ്ഞു. നിഷ ആസിഫ് ക്വിസ് മത്സരം നടത്തി. ഷഫ്ന അഫ്സല്‍ ബാബു, ഹഫ്സ ഇസ്മായില്‍, ജുവൈരിയ ഫൈസല്‍, ഷബ്ന അസിഫ്, മൈമൂന മജീദ് എന്നിവര്‍ മത്സരങ്ങള്‍ക്കും കലാപരിപാടികള്‍ക്കും നേതൃത്വം നല്‍കി. ഹവല്ലി യൂനിറ്റില്‍ സജ്ന ശിഹാബ് റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. ഹയ അന്‍വര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് സൈദ് ഖിറാഅത്ത് നടത്തി. സുഹ സെറിന്‍ ക്വിസ് മത്സരം നടത്തി. സൗമ്യ ഹബീബ്, അസ്ന ഫൈസല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സാല്‍മിയ യൂനിറ്റില്‍ ഷഹന സഫ്വാന്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. അജ്മല്‍ റിഷ്ദിന്‍ ഖിറാഅത്തും അഫ്ര നാസര്‍ സ്വാഗതവും പറഞ്ഞു. ആദില്‍ ആസിഫ് നന്ദി പറഞ്ഞു. റൈഹാന നൗഷാദ്, ഫൗസിയ നൂറുദ്ദീന്‍, ഹുസ്ന ഇല്യാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.