കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് നിക്ഷേപക സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കാസര്‍കോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷന്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. നിക്ഷേപകര്‍ക്കുള്ള മുതലും ലാഭവുമടങ്ങിയ ഓഹരി വിഹിതം സംഗമത്തില്‍ വിതരണം ചെയ്തു. ഇന്‍വെസ്റ്റ്മെന്‍റ് വിങ് ചെയര്‍മാന്‍ മഹ്മൂദ് അബ്ദുല്ല അപ്സര അധ്യക്ഷത വഹിച്ചു. സംഗമം മുഖ്യരക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ പ്രഥമ നിക്ഷേപ സംരംഭം പൂര്‍ത്തീകരിക്കുമ്പോള്‍ 62 ശതമാനം ലാഭത്തോടുകൂടിയാണ് ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച് പ്രോജക്ട് കണ്‍വീനര്‍ സത്താര്‍ കുന്നില്‍ പറഞ്ഞു. അംഗങ്ങള്‍ക്കായി ഇത്തരം പ്രോജക്ട് ആശയം സമര്‍പ്പിച്ച് അത് വിജയത്തിലത്തെിക്കാന്‍ പ്രയത്നിച്ച സലാം കളനാടിനെ ഉപഹാരം നല്‍കി ആദരിച്ചു. പ്രവര്‍ത്തനത്തിന് പങ്കാളികളായ ഹമീദ് മധൂര്‍, സുധന്‍ ആവിക്കര, കബീര്‍ തളങ്കര, അഷ്റഫ് തൃക്കരിപ്പൂര്‍, അമീര്‍ അലി ചെമ്മനാട് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. കെ.ഇ.എ പ്രസിഡന്‍റ് അനില്‍ കള്ളാര്‍, മുനീര്‍ കുണിയ, മുഹമ്മദ് ആറങ്ങാടി, മൊയ്തു ഇരിയ, കുവൈത്തിലെ സംഘടനാ നേതാക്കളായ ഹമീദ് കേളോത്ത് (ഒ.ഐ.സി.സി), ഇബ്രാഹിം കുന്നില്‍ (കെ.കെ.എം.എ), ബഷീര്‍ ബാത്ത (കെ.എം.സി.സി), ശരീഫ് താമരശ്ശേരി (ഐ.എം.സി.സി), സുരേഷ് മാത്തൂര്‍ (കെ.ഡി.എന്‍.എ), ബിജു (ഫ്രന്‍ഡ്സ് ഓഫ് കണ്ണൂര്‍) തുടങ്ങിയവര്‍ സംസാരിച്ചു. നിക്ഷേപ സംരംഭം വിജയത്തിലത്തെിക്കാന്‍ നേതൃത്വം നല്‍കിയ മഹ്മൂദ് അബ്ദുല്ല അപ്സരക്ക് കെ.ഇ.എ പ്രസിഡന്‍റ് മെമന്‍േറാ നല്‍കി ആദരിച്ചു. സലാം കളനാട് സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ.ഇ.എ ബാന്‍ഡ് നടത്തിയ സംഗീതനിശക്ക് നൗഷാദ് തിടില്‍, ബഷീര്‍ കളനാട്, ഷാനവാസ്, ഷബീര്‍ ഷാ, അനുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമദ് കൊട്ടോടി, സുനില്‍ മാണിക്കോത്ത്, അഷ്റഫ് അയ്യൂര്‍, സി.എച്ച്. ഹസന്‍, ഖലീല്‍ അടൂര്‍, നളിനാക്ഷന്‍, മുഹമ്മദ് അലി, അസീസ് തളങ്കര, റഹീം, ജലീല്‍ ആരിക്കാടി, ഒ.വി. ബാലന്‍, മുഹമ്മദ് ഹദ്ദാദ് തുടങ്ങിയവര്‍ ഓഹരി വിതരണം ചെയ്തു.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.