കുവൈത്ത് സിറ്റി: ശര്‍ഖിലെ അല്‍ ശംലാന്‍ ബോട്ട് ജെട്ടിയില്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 180 നിയമലംഘനങ്ങള്‍ പിടികൂടി. രാജ്യത്തെ മീന്‍പിടിത്ത ബോട്ടുകള്‍ നിര്‍ത്തിയിടുന്ന പ്രധാന കടലോര ഭാഗമായ ഇവിടെ കഴിഞ്ഞദിവസമാണ് മുനിസിപ്പല്‍, തുറമുഖ, തീരസംരക്ഷണ സേനയുടെ സഹകരണത്തോടെ മിന്നല്‍ പരിശോധന അരങ്ങേറിയത്.
ബോട്ടുകളില്‍നിന്ന് കടലിലേക്ക് ഡീസലും എന്‍ജിന്‍ ഓയിലും ചോരുന്നതുള്‍പ്പെടെ നിയമലംഘനങ്ങളാണ് പിടികൂടിയത്. ചില ബോട്ടുകള്‍ മാസങ്ങളായി കടലില്‍പോകാതെ മീന്‍പിടിത്തക്കാരുടെ താമസയിടങ്ങളായി മാറ്റിയതായും കണ്ടത്തെി. ആകെ 50,000 ദീനാറാണ് പരിസ്ഥിതി വകുപ്പ് പിഴ ചുമത്തിയത്. കരയിലും കടലിലും നടക്കുന്ന പരിസ്ഥിതി നിയമലംഘനങ്ങള്‍ പിടികൂടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പരിസ്ഥിതി അതോറിറ്റി ഡയറക്ടര്‍ ശൈഖ് അബ്ദുല്ല അല്‍ അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.