നാഫോ കുവൈത്ത് വാര്‍ഷികവും ഓണാഘോഷവും 

കുവൈത്ത് സിറ്റി: നാഷനല്‍ ഫോറം കുവൈത്ത് വാര്‍ഷികവും ഓണാഘോഷ പരിപാടികളും സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നാഫോ കുടുംബത്തിലെ അംഗങ്ങള്‍ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ശ്രീനാഥും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു. രംഗപൂജ, തിരുവാതിര, തുടിതാള നടനം, ഫ്യൂഷന്‍ ഡാന്‍സ്, കാവടിചിന്ത് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.  നാഫോ ഗുരുകുലത്തിലെ 22 കുട്ടികള്‍ ‘ആവണിത്തെന്നല്‍’ സ്കിറ്റും അരങ്ങേറി. നന്ദകുമാര്‍, വിജയകൃഷ്ണന്‍, ബി.എസ്. പിള്ള, ഉണ്ണികൃഷ്ണ കൈമള്‍, അനിത മുരളി, പ്രമോദ് മേനോന്‍ എന്നിവര്‍ സംസാരിച്ചു. ഡിലൈറ്റ് മ്യൂസിക്സിന്‍െറ ഗാനമേളയും ഓണസദ്യയുമുണ്ടായിരുന്നു. കണ്‍വീനര്‍ എം.എസ്. നായര്‍, സ്മിത ശശികുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശ്രീകുമാര്‍ പിള്ള സ്വാഗതവും മധു മേനോന്‍ നന്ദിയും പറഞ്ഞു. നാട്ടിലേക്ക് യാത്രയാവുന്ന ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. അനിത പ്രഭാകരന്‍ എന്നീ അംഗങ്ങള്‍ക്ക് ഉപഹാരം നല്‍കി. വൈകീട്ട് നടന്ന വാര്‍ഷികാഘോഷം കെ. വിജയകുമാര്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ, അനീഷ് നായര്‍, എം.എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. അമൃത, അഭിരാമി സഹോദരിമാരും അമൃതംഗമയ ബാന്‍ഡും അവതരിപ്പിച്ച സംഗീതപരിപാടികള്‍ ചടങ്ങിന് കൊഴുപ്പുകൂട്ടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.