കുവൈത്ത് സിറ്റി: ദേശീയ സാംസ്കാരിക കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ നടന്ന ബെല്ലി ഡാന്‍സിന്‍െറ പേരില്‍ വിവാദം പുകയുന്നു. അവന്യൂമാളിലാണ് കഴിഞ്ഞദിവസം ബെല്ലി ഡാന്‍സ് അരങ്ങേറിയത്. സംഭവത്തില്‍ പ്രതിഷേധവുമായി പാര്‍ലമെന്‍റ് അംഗവും രംഗത്തത്തെി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്തിന്‍െറ ഭരണഘടനക്കും സംസ്കാരത്തിനും വിരുദ്ധമായ ബെല്ലി ഡാന്‍സ് ഉള്‍പ്പെടുത്തിയത് ശരിയായില്ളെന്നാണ് ആരോപണം. വാര്‍ത്താവിതരണ യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്സബാഹിനെതിരെ കുറ്റവിചാരണ നോട്ടീസ് നല്‍കുന്നത് ആലോചിക്കുമെന്ന് പറഞ്ഞാണ് അലി അല്‍ മീസ് എം.പി രംഗത്തത്തെിയത്. നാടിന്‍െറ പാരമ്പര്യത്തിന് നിരക്കാത്ത നടപടികള്‍ സമൂഹത്തില്‍ മോശം അവസ്ഥ സൃഷ്ടിക്കും. അര്‍ധനഗ്നരായ സ്ത്രീകള്‍ പൊതുസ്ഥലത്ത് നൃത്തം ചെയ്തതിനെ ന്യായീകരിക്കാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചര്‍, ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നിവയുടെ ബാനറിലാണ് ഇതെന്നത് കുറ്റത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു.
കുവൈത്തിനെ ഇസ്ലാമിക സംസ്കാരത്തിന്‍െറ ആസ്ഥാനമായി വികസിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രിത സംവിധാനത്തിന് കീഴില്‍ ഇത്തരം പരിപാടികള്‍ ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നു. ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ് നല്‍കാന്‍ ആലോചിക്കുന്നതെന്നും അലി അല്‍ മീസ് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.