തിരക്ക് നിയന്ത്രിക്കാന്‍ റോഡിലിറങ്ങണമെന്ന് ഉദ്യോഗസ്ഥരോട് ഗതാഗതവകുപ്പ്

കുവൈത്ത് സിറ്റി: സ്കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ റോഡിലിറങ്ങണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹാണ് ഗതാഗതവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് തിങ്കളാഴ്ച നിര്‍ദേശം നല്‍കിയത്.
 ഞായറാഴ്ച മുതലാണ് രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുതുടങ്ങിയത്. വിദ്യാലയങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാസമയങ്ങളില്‍ നിരത്തുകള്‍ വാഹനങ്ങള്‍കൊണ്ട് നിറയുന്നു. ആളുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ലക്ഷ്യസ്ഥാനത്തത്തെുന്നത്. ഗതാഗതവകുപ്പ് കൂടുതല്‍ പെട്രോള്‍ വാഹനങ്ങളും പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും റോഡിലെ തിരക്ക്  പരിഹരിക്കാന്‍ പര്യാപ്തമായിട്ടില്ല. ജനറല്‍ ട്രാഫിക് വകുപ്പ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് വകുപ്പ് കൈകൊണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. ഗതാഗതതടസ്സം കുറക്കാനായി റെസ്ക്യൂ പൊലീസ് ഉള്‍പ്പെടെ 480 പെട്രോള്‍ യൂനിറ്റുകളെ നിയോഗിച്ചതായി ട്രാഫിക് ഓപറേഷന്‍ മേധാവി യൂസുഫ് അല്‍ ഖദ്ദാ മന്ത്രിയെ അറിയിച്ചു.
 നിരത്തുകളില്‍ 123 ട്രാഫിക് ലൈറ്റ് കാമറകളും 18 മൊബൈല്‍ വേഗപരിധി കാമറകളും 79 നിരീക്ഷണ കാമറകളും പുതുതായി സംവിധാനിച്ചിട്ടുണ്ട്. കൂടുതല്‍ തിരക്കനുഭവപ്പെടുന്ന 
റോഡുകളില്‍ നേരിട്ടുചെന്ന് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.