കുവൈത്ത് എയര്‍വേസ്  15 പൈലറ്റുമാരെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: സ്വകാര്യവത്കരണം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി കുവൈത്ത് എയര്‍വേസ് കമ്പനി തങ്ങളുടെ കീഴില്‍ ജോലി ചെയ്തിരുന്ന 15 കുവൈത്തി വൈമാനികരെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. വിദേശി വൈമാനികര്‍ക്ക് നിയമനം നല്‍കുന്നതിനുവേണ്ടിയാണ് സ്വദേശികളെ പിരിച്ചുവിടുന്നതെന്ന് ആരോപണമുയര്‍ന്നു. ഏറെക്കാലമായി നഷ്ടത്തില്‍ പറക്കുന്ന കുവൈത്ത് എയര്‍വേസിനെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ സ്വകാര്യവത്കരണ നടപടികള്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. 
ഇതിന്‍െറ ഭാഗമായി 2012 നവംബറില്‍ കുവൈത്ത് എയര്‍വേസ് കോര്‍പറേഷന്‍ എന്ന പേര് കുവൈത്ത് എയര്‍വേസ് കമ്പനി എന്നാക്കി മാറ്റുകയും ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. കുവൈത്ത് എയര്‍വേസിനെ സ്വകാര്യ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയായി മാറ്റാനുള്ള തീരുമാനത്തിന് രണ്ടുവര്‍ഷം മുമ്പ് പാര്‍ലമെന്‍റിന്‍െറ പച്ചക്കൊടി കിട്ടിയിരുന്നു. എന്നാല്‍, നിയമം പ്രാബല്യത്തിലായിട്ടില്ല. 
50 ശതമാനം ഓഹരി പൊതുമേഖലയില്‍ നിലനിര്‍ത്തി ബാക്കി എയര്‍വേസ് ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന കമ്പനിക്ക് നല്‍കുന്ന തരത്തിലാണ് നിര്‍ദിഷ്ട നിയമം.
 50 ശതമാനത്തില്‍ കുറയാത്ത ഓഹരി കമ്പനിയില്‍ ജോലിക്കാരായ സ്വദേശികള്‍ക്ക് നീക്കിവെച്ചിരിക്കണമെന്ന നിബന്ധനയും ഉള്‍ക്കൊള്ളിച്ചിരുന്നു. അതേസമയം, സ്വകാര്യവത്കരണ നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പുതന്നെ സ്വദേശി പൈലറ്റുമാരെ പിരിച്ചുവിട്ട കമ്പനി അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ എക്സിക്യുട്ടിവ് പ്രസിഡന്‍റിന്‍െറ ഓഫിസിന് മുന്നില്‍ സമരം നടത്താന്‍ പിരിച്ചുവിടപ്പെട്ട പൈലറ്റുമാര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.