കുവൈത്ത് സിറ്റി: ലോക ജനതക്ക് ഭീഷണിയായി മാറിയ ഭീകരവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും മതവുമായോ സമൂഹവുമായോ ബന്ധിപ്പിക്കരുതെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 71ാം മത് പൊതുസമ്മേളനത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ പ്രതിനിധാനംചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഒരുതരത്തിലല്ളെങ്കില്‍ മറ്റൊരു തരത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കിരയാകുന്ന സാഹചര്യമാണുള്ളത്. മനുഷ്യത്വത്തിന് വിനാശകരമായി മാറിയ ഭീകരവാദ-തീവ്രവാദ ചിന്താഗതികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരെ ലോക സമൂഹത്തിന്‍െറ യോജിച്ച നീക്കമാണ് ഉണ്ടാവേണ്ടത്. ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രം അന്താരാഷ്ട്ര ബന്ധമുള്ള ഇത്തരം ഗ്രൂപ്പുകളെ ഒറ്റക്ക് നേരിട്ട് ഇല്ലാതാക്കാന്‍ സാധിക്കില്ല.
ഇത്തരം നീക്കത്തിനിടയില്‍ ഏതെങ്കിലും മതസമൂഹവുമായി ഭീകരവാദത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള സംസാരം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.