കുവൈത്ത് സിറ്റി: കുവൈത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സംഘടനയായ യു.എഫ്.എം എഫ്.ബി ഫ്രണ്ട്സ് അബ്ബാസിയ പോപ്പിന്‍സ് ഒഡിറ്റോറിയത്തില്‍ ഓണാഘോഷം ‘ഇലയൂട്ട് -2016’ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി പ്രതിനിധി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന് അധ്യക്ഷനായ തോമസ് ഹൈഡൈന്‍ ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍ യു.എഫ്.എം സാഹിത്യവേദിയുടെ ‘മഴനൂലുകള്‍’ കവിതാസമാഹാരത്തിന്‍െറ കവര്‍ പേജ് വര്‍ഗീസ് പുതുക്കുളങ്ങര പ്രകാശനം ചെയ്തു. സാം പൈനമൂടിനെയും ഗായിക റബേക്ക വര്‍ഗീസിനെയും ചടങ്ങില്‍ ആദരിച്ചു. സത്താര്‍ കുന്നില്‍, ചെസില്‍ രാമപുരം, ലൂസിയ വില്യംസ്, മാത്യു വര്‍ഗീസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ജോസ് ജേക്കബ്, ദീപക് കൊച്ചിന്‍, നിരഞ്ജന്‍ തംബുരു, സുഭാഷ് മാറഞ്ചേരി, ഹബീബ് കാക്കൂര്‍, ടോം തോമസ്, അനൂപ് ബേബി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.