???? ???????? ???????????? ???????? ???????? ??????? ??????? ????? ????????????????? ???????????????

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓണം–പെരുന്നാള്‍ ആഘോഷം

കുവൈത്ത്് സിറ്റി: മേഖലയിലെ മുന്‍നിര റീട്ടെയില്‍ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓണം-ഈദ് ആഘോഷം നടത്തി. ആഘോഷത്തിന്‍െറ ഭാഗമായി വിവിധ ശാഖകളില്‍ ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓണത്തെ വരവേല്‍ക്കാന്‍ കേരളത്തിന്‍െറ തനത് ഉല്‍പന്നങ്ങള്‍ എത്തിയിട്ടുണ്ട്. പരമ്പരാഗത നൃത്തങ്ങളും സംഗീതവും ആഘോഷത്തിന് പൊലിമയേകി.
 10 ടീമുകള്‍ മാറ്റുരച്ച പൂക്കളമത്സരവും ശ്രദ്ധേയമായി. ഓണപ്പാട്ടുകളും പുലിക്കളിയും ചെണ്ടമേളവും ഡ്രംസും കാണികള്‍ക്ക് ആവേശമായി. പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് 100 ദീനാറിന്‍െറയും രണ്ടാം സ്ഥാനക്കാര്‍ക്ക് 75 ദീനാറിന്‍െറയും മൂന്നാം സ്ഥാനക്കാര്‍ക്ക് 50 ദീനാറിന്‍െറയും ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി നല്‍കി. പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.