കുവൈത്ത് സിറ്റി: ലബനീസ് പൗരയായ യുവതി വൃദ്ധമാതാവിനെ അടിച്ചുകൊന്നതായി സുരക്ഷാ സേന അറിയിച്ചു. തന്‍െറ മാതാവ് മരിച്ചതായി യുവതിതന്നെയാണ് പൊലീസിനെ അറിയിച്ചത്. സ്വാഭാവിക മരണമാണെന്നായിരുന്നു വിശദീകരണം. സ്ഥലം സന്ദര്‍ശിച്ച കുറ്റാന്വേഷണ സേനാ ഉദ്യോഗസ്ഥര്‍ മൃതദേഹം വിശദമായി പരിശോധിച്ചപ്പോള്‍ മുറിവുകള്‍ കണ്ടത്തെി. സംശയം തോന്നി യുവതിയെ കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പത്തു മിനിറ്റോളം മാതാവിനെ തല്ലിയതായി സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. തന്‍െറ മരിച്ചുപോയ പിതാവിനോട് നന്ദിയില്ലായ്മ കാണിച്ചതിനാണ് താന്‍ കുറ്റം ചെയ്തതെന്നാണ് യുവതിയുടെ ന്യായീകരണം. പിതാവിന്‍െറ ഖബറിടം സന്ദര്‍ശിക്കാന്‍പോലും വിസമ്മതിച്ചിരുന്നുവത്രെ. മറ്റൊരു സംഭവത്തില്‍ അനുസരണക്കേട് കാട്ടിയ മകളെ പിതാവ് അടിച്ചുകൊന്നതായി സുരക്ഷാസേന അറിയിച്ചു. ഇരുപതുകാരിയായ മകളെയാണ് പിതാവ് മരണം വരെ തല്ലിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.