5,293 ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടി

കുവൈത്ത് സിറ്റി: ഗതാഗത വകുപ്പ് നടത്തുന്ന കാമ്പയിനിന്‍െറ ഭാഗമായി 5,293 ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടി. ആറു ഗവര്‍ണറേറ്റുകളില്‍നിന്നായി പിടിയിലായവരുടെ കണക്കാണിത്. 273 വാഹനങ്ങള്‍ കണ്ടുകെട്ടി. മയക്കുമരുന്ന് കടത്തിയതായി സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. 
മൂന്നുപേരെ താമസരേഖകള്‍ ഇല്ലാത്തതിനാണ് പിടികൂടിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച 27 പേരെയും പിടികൂടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് സുലൈമാന്‍ അല്‍ ഫഹദിന്‍െറ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. 
ഗതാഗത അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഹിയും റെയ്ഡിന് മേല്‍നോട്ടം വഹിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.