പുതിയ ട്രാഫിക് നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍

കുവൈത്ത് സിറ്റി: അനാവശ്യമായി നിര്‍ത്തിയിട്ടും മറ്റും റോഡുകളില്‍ ഗതാഗതത്തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ മുന്നറിയിപ്പ്. റോഡുകളില്‍ സുഖമമായ യാത്രാ നീക്കത്തിന് തടസ്സമാകുന്ന വാഹനങ്ങള്‍ക്കെതിരെ നിയമലംഘനത്തിന് കേസ് ചാര്‍ജ് ചെയ്യുകയും ലൈസന്‍സും നമ്പര്‍ പൈ്ളറ്റും പിടികൂടി കൊണ്ടുപോകുകയുമാണ് ചെയ്യുക. 
പിടികൂടിയ വാഹനത്തിന്‍െറ ഗ്ളാസിന് മുകളില്‍ പിഴയടച്ച് നമ്പര്‍ പ്ളേറ്റ് തിരിച്ചുവാങ്ങാന്‍ ചെല്ളേണ്ട സ്ഥലം വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പതിക്കും. ഇത്തരം വാഹനങ്ങള്‍ നിയമലംഘനം നടത്തിയ സ്ഥലത്തുനിന്ന് മാറ്റേണ്ട പൂര്‍ണ ഉത്തരവാദിത്തം വാഹനമുടമകള്‍ക്കായിരിക്കും. അതേസമയം, നമ്പര്‍ പ്ളേറ്റില്ലാത്ത വാഹനം സ്വയം ഓടിച്ചുപോയാല്‍ അത് വീണ്ടും നിയമലംഘനമായി രേഖപ്പെടുത്തും. അതിനാല്‍, നിയമലംഘനത്തിന് വാഹനം മറ്റു വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോവേണ്ടിവരും.  ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത കാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് സാലിം അല്‍ ശൂയഅ് ആണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത കുരുക്കിന് ഇടയാക്കുന്ന വാഹനങ്ങള്‍ക്കെതിരെയുള്ള ഈ നിയമം ഈമാസം 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ട്രാഫിക് നിയമത്തിലെ 42ാം ആര്‍ട്ടിക്കിള്‍ പ്രകാരമാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. നിരവധി വാഹനങ്ങള്‍ ഒന്നിച്ച് ഓടുന്നതിനിടെ ഏതെങ്കിലും ഒരു വാഹനം ആളെയോ സാധനമോ കയറ്റാന്‍വേണ്ടി പെട്ടെന്ന് നിര്‍ത്തുക, വേഗം കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടത്തെല്‍. 
പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതോടെ രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത തടസ്സത്തിന് കുറവുവരുത്താന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. 
അതിനിടെ, ഗതാഗത പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം സാമൂഹിക ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ടെന്നും സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വാഹനമോടിക്കുന്ന എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മേജര്‍ ജനറല്‍ ഫഹദ് സാലിം അല്‍ ശൂയഅ് ആവശ്യപ്പെട്ടു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.