കുവൈത്ത് സിറ്റി: കുവൈത്തിലെ സംഗീതപ്രേമികളുടെ മനസ്സില്‍ മഴവില്ലഴകായി പെയ്തിറങ്ങി കണ്ണൂര്‍ ശരീഫ് നയിച്ച മെഹ്ഫില്‍. മാപ്പിളപ്പാട്ടുവേദികളിലൂടെ മലയാളികളുടെ മനംകവര്‍ന്ന കണ്ണൂര്‍ ശരീഫ് ഗസല്‍ മാലയിലൂടെ വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. സൈന്‍ ഇവന്‍റിന്‍െറ നേതൃത്വത്തില്‍ അബ്ബാസിയ കമ്യൂണിറ്റി സ്കൂളില്‍ നടത്തിയ പരിപാടിയില്‍ ഹക്കീം തിരൂര്‍ തബലയിലും അസ്ലം തിരൂര്‍ ഹാര്‍മോണിയത്തിലും വിസ്മയം തീര്‍ത്തു.
ചലച്ചിത്ര പിന്നണി ഗായകന്‍ ഷെര്‍പ്പിന്‍ തോമസ്, റിഥത്തില്‍ കബീര്‍, ഗിത്താറില്‍ മധു എന്നിവരും മികച്ച പിന്തുണയേകി. അയ്യൂബ് കച്ചേരി, അസീസ് തിക്കോടി, സുരേഷ് മാത്തൂര്‍, ഷറഫുദ്ദീന്‍ കണ്ണേത്ത്, ചലച്ചിത്ര സംവിധായകന്‍ ഉണ്ണി, മെട്രോ ക്ളിനിക് വൈസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍, അയനം റിയാസ്, കേരള അസോസിയേഷന്‍ ഭാരവാഹി സാബു പീറ്റര്‍, ടയോട്ട പി.ആര്‍.ഒ മുസ്തഫ, ഫോര്‍ച്യൂണ്‍ പ്രോ മാനേജിങ് ഡയറക്ടര്‍ ജോസഫ് തോമസ്, ഹബീബ് മുറ്റിച്ചൂര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.