കുവൈത്ത് സിറ്റി: നിസ്സാര കാരണങ്ങളാണ് രാജ്യത്ത് ദമ്പതികളെ വിവാഹമോചനത്തിലത്തെിക്കുന്നതെന്ന് നീതിന്യായ മന്ത്രാലയത്തിലെ കുടുംബ പ്രശ്നപരിഹാര വകുപ്പ് മേധാവി ഈമാന്‍ അല്‍ സാലിഹ് പറഞ്ഞു.
പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളില്‍തന്നെ ദമ്പതികള്‍ മോചനമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. വിവാഹ ജീവിതത്തിന്‍െറ യഥാര്‍ഥ ഉദ്ദേശ്യത്തെ കുറിച്ച് നവദമ്പതികള്‍ക്ക് കൃത്യമായ അറിവില്ലാത്തതാണ് ആദ്യനാളുകളില്‍ ബന്ധം വേര്‍പെടുത്തുന്നതിലത്തെിക്കുന്നത്.
വിവാഹിതരാവാന്‍ ഉദ്ദേശിക്കുന്ന യുവതീയുവാക്കള്‍ക്ക് കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ബന്ധിത കോഴ്സ് ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നിസ്സാര വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളില്‍ ദമ്പതികള്‍ പരസ്പരം വിട്ടുവീഴ്ചകാണിക്കാന്‍ പഠിക്കണം. പരസ്പരം അംഗീകരിച്ചും വിട്ടുവീഴ്ച ചെയ്തും മുന്നോട്ടുപോകുന്ന ദമ്പതികള്‍ക്കിടിയില്‍ വിവാഹമോചനങ്ങളുടെ തോത് കുറവാണെന്നും ഈമാന്‍ അല്‍ സാലിഹ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.