????????? ???? ????????

സുലൈമാന്‍ ഫഹദ് അല്‍ഫഹദിന് മന്ത്രിപദവി നല്‍കാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദിന് മന്ത്രിപദവി നല്‍കാന്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടു. 
ഇതു സംബന്ധിച്ച ഉത്തരവില്‍ അമീറിന്‍െറ അഭാവത്തില്‍ കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ആണ് ഒപ്പുവെച്ചത്. രാജ്യത്ത് ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നല്‍കിയ വിവിധ ശ്രമങ്ങളും സംഭാവനകളും പരിഗണിച്ചാണ് സുലൈമാന്‍ ഫഹദ് അല്‍ഫഹദിനെ മന്ത്രിപദവി നല്‍കി ആദരിക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
 ഇദ്ദേഹം അണ്ടര്‍ സെക്രട്ടറി പദവി ഏറ്റെടുത്തത് മുതല്‍ക്കാണ് അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തൊന്‍ രാജ്യവ്യാപക റെയ്ഡുകള്‍ ആരംഭിച്ചത്. 
കുറ്റകൃത്യങ്ങളില്‍നിന്നും അനധികൃത താമസക്കാരില്‍നിന്നും മുക്തമായ കുവൈത്ത് എന്നതാണ് തന്‍െറ സ്വപ്നമെന്ന് ഇതിനിടെ ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് പിടിത്തവും മദ്യകേന്ദ്രങ്ങളിലെ റെയ്ഡും ഇദ്ദേഹം അണ്ടര്‍ സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷമാണ് ഉണ്ടായത്. അവസാനത്തെ അനധികൃത താമസക്കാരനെയും പിടികൂടുന്നതുവരെ പരിശോധന തുടരുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇദ്ദേഹത്തെ മന്ത്രിപദവി തേടിയത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.