ജൂണ്‍ ഒന്നുമുതല്‍ ആവോലി  ബന്ധനത്തിന് നിരോധം

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ സമുദ്രപരിധിയില്‍നിന്ന് ജൂണ്‍ ഒന്നുമുതല്‍ ആവോലി പിടിക്കുന്നതിന് കുവൈത്ത് കാര്‍ഷിക-മത്സ്യവിഭവ സംരക്ഷണ അതോറിറ്റി വിലക്കേര്‍പ്പെടുത്തി. അതോറിറ്റി ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹസാവി പ്രദേശിക പത്രത്തോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. 
അതേസമയം, ഉപഭോക്താക്കളുടെ മറ്റൊരു ഇഷ്ടഇനമായ ‘അല്‍മീദ്’ മത്സ്യം പിടിക്കുന്നതിനുണ്ടായിരുന്ന വിലക്ക് ജൂണ്‍ ഒന്നുമുതല്‍ നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രജനനം കണക്കിലെടുത്താണ് അല്‍മീദ് വേട്ടക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ഈ മത്സ്യശേഖരം രാജ്യത്തിന്‍െറ സമുദ്ര പ്രദേശങ്ങളില്‍ നന്നായി കാണപ്പെടുന്നുണ്ട്. ജൂണ്‍ ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന ആവോലി വേട്ടക്കുള്ള വിലക്ക് ജൂലൈ പകുതിയോടെയാണ് അവസാനിക്കുക. ഈ കാലത്ത് തദ്ദേശീയ ആവോലി രാജ്യത്തെ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍, അയല്‍രാജ്യങ്ങളില്‍നിന്നും മറ്റുമത്തെുന്ന വിദേശ ആവോലിക്ക് ഇത് ബാധകമായിരിക്കില്ളെന്നും ഫൈസല്‍ അല്‍ഹസാവി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.