കുവൈത്ത് സിറ്റി: സ്പോണ്‍സര്‍ അയഞ്ഞതോടെ കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പ്രശ്നത്തിന് താല്‍ക്കാലിക വിരാമം. ഇരുവിഭാഗവും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഞായറാഴ്ചയാണ് സ്കൂളിന്‍െറ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഭരണസമിതി (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) റും തുറന്നുനല്‍കാന്‍ സ്പോണ്‍സര്‍ ഹസീം അല്‍ഈസ തയാറായത്.
നേരത്തേ, ഭരണസമിതിയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ ഭരണസമിതിയുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ബോര്‍ഡ് റൂം അടച്ചുപൂട്ടുകയുമായിരുന്നു.
ഭരണസമിതിക്കെതിരെ പൊതുസമൂഹത്തില്‍നിന്നും ബോര്‍ഡിലെതന്നെ ചില അംഗങ്ങളില്‍നിന്നുമുയര്‍ന്ന വ്യാപകമായ പരാതികളെ തുടര്‍ന്നായിരുന്നു സ്പോണ്‍സറുടെ നടപടി.
ഭരണസമിതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബോര്‍ഡിന്‍െറ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതായും അറിയിച്ച് സ്പോണ്‍സര്‍ ഭരണസമിതി ചെയര്‍മാന്‍ എസ്.കെ. വാധ്വാന് കത്ത് കൈമാറിയിരുന്നു. ഇത് അംഗീകരിക്കാനാവില്ളെന്ന് ചെയര്‍മാന്‍ മറുപടി നല്‍കിയതോടെ വ്യാഴാഴ്ച സ്പോണ്‍സര്‍ സ്കൂളിലത്തെി ബോര്‍ഡ് റൂം അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍, സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ മഹ്ബൂലയില്‍ അനുവദിച്ച സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശത്തെ ചൊല്ലി ഭരണസമിതിയും സ്പോണ്‍സറും തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്നാണ് ഭരണസമിതി തലപ്പത്തുള്ളവര്‍ പറഞ്ഞിരുന്നത്.
പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടോ എന്നുള്ള കാര്യം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.