ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍െറ സ്മരണയില്‍ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു

കുവൈത്ത് സിറ്റി: പീഡാനുഭവങ്ങള്‍ക്ക് വിടനല്‍കി യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്‍െറ സ്മരണ പുതുക്കി ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്റര്‍ കൊണ്ടാടി. ദേവാലയങ്ങളിലും താല്‍ക്കാലികമായി സജ്ജീകരിച്ച ആരാധനാലയങ്ങളിലും ഈസ്റ്റര്‍ ശുശ്രൂഷകള്‍ അരങ്ങേറി. 
നാട്ടില്‍ നടക്കുന്ന പതിരാ കുര്‍ബാനയില്‍നിന്ന് വിഭിന്നമായി മിക്കയിടങ്ങളിലും ശനിയാഴ്ച വൈകീട്ടോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. കുവൈത്ത് സിറ്റി ഹോളിഫാമിലി കത്തീഡ്രലില്‍ നടന്ന കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്‍റ് ഈസ്റ്റര്‍ ശുശ്രൂഷക്കും വിശുദ്ധ കുര്‍ബാനക്കും ഫാ. ബിനോയ് കൊച്ചുകരിക്കാതില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 
ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കുവൈത്ത് സെന്‍റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക ഈസ്റ്റര്‍ ശുശ്രൂഷക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഫാ. ഫിലിപ് തരകന്‍ തേവലക്കര മുഖ്യകാര്‍മികത്വവും ഇടവക വികാരി ഫാ. സഞ്ജു ജോണ്‍ സഹകാര്‍മികത്വവും വഹിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.