ആളോഹരി ജല ഉപയോഗം  കുറഞ്ഞതായി മന്ത്രി

കുവൈത്ത് സിറ്റി: ജലത്തിന്‍െറയും വൈദ്യുതിയുടെയും ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി ആളുകള്‍ക്കിടയില്‍ നടത്തിയ തര്‍ശീദ്  കാമ്പയിന് ഫലം കണ്ടുതുടങ്ങിയതായി ജല-വൈദ്യുതി മന്ത്രി അഹ്മദ് അല്‍ജസ്സാര്‍ പറഞ്ഞു. ലോക ജലദിനത്തിന്‍െറ ഭാഗമായി കുവൈത്തില്‍ സംഘടിപ്പിച്ച ജി.സി.സി ജല വാരാചരണ പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 
ജി.സി.സിയിലെ ഇതര രാജ്യങ്ങളെക്കാളും ലോകതലത്തിലും കുവൈത്തിലെ ആളോഹരി ജലോപയോഗം ഗണ്യമായി കൂടുതലായിരുന്നു. പ്രതിദിനം രാജ്യത്ത് ഒരാള്‍  തന്‍െറ എല്ലാ ആവശ്യങ്ങള്‍ക്കുമായി 500 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു നേരത്തേയുള്ള കണക്ക്. എന്നാല്‍, മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ അടുത്തിടെയായി സംഘടിപ്പിച്ചുവരുന്ന തര്‍ശീദ് കാമ്പയിന്‍വഴി രാജ്യത്തെ ആളോഹരി ജലോപയോഗം 432 ആയി കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 
അതേസമയം, 2020 ആവുന്നതോടെ രാജ്യത്തിന് പ്രതിവര്‍ഷം 160 ബില്യന്‍ ഗാലന്‍ ജലം ആവശ്യമായിവരുമെന്നാണ് സാധ്യതാപഠനങ്ങള്‍ നല്‍കുന്ന വിവരം. നിലവില്‍ രാജ്യത്ത് 350 മുതല്‍ 400 മില്യന്‍ ഗാലന്‍വരെ ജലമാണ് ദിനംപ്രതി ഉല്‍പാദിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.