കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞവര്‍ഷം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 411 പേര്‍ക്ക് ക്ഷയരോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ഡോ. യൂസുഫ് മുന്‍ന്ദകര്‍ വെളിപ്പെടുത്തി. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
48 സ്വദേശികളും 263 വിദേശികളുമാണ് പുതുതായി ഈ രോഗം പിടിപെട്ട് ചികിത്സക്കത്തെിയത്. സ്വദേശികളും വിദേശികളുമടക്കം മൊത്തം രാജ്യനിവാസികളിലെ ലക്ഷം പേരില്‍ 7.9 ശതമാനം പേര്‍ ക്ഷയരോഗികളാണെന്നാണ് ഇത് കാണിക്കുന്നത്. ഒരു ലക്ഷം സ്വദേശികളില്‍
3.7 ശതമാനം പേര്‍ ക്ഷയരോഗ ബാധിതരാണെങ്കില്‍ ആകെ വിദേശികളില്‍ 12.4 ശതമാനം പേരാണ് ഈ അസുഖം പിടിപെട്ട് ചികിത്സതേടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ രോഗം പിടിപെട്ട് മരിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
1997 കാലങ്ങളില്‍ ചികിത്സതേടിയത്തെുന്നവരില്‍ 50 ശതമാനം മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 88 ശതമാനം രോഗികളെയും
രക്ഷപ്പെടുത്താന്‍ പറ്റുന്ന സാഹര്യത്തിലേക്ക് ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടതായി ഡോ. യൂസുഫ് മുന്‍ന്ദകര്‍ കൂട്ടിച്ചേ
ര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.