തൃശൂര്‍ സ്വദേശി നിര്യാതനായി

കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി. കോട്ടുമുറി ചാത്തംകുടം പരമു-കൗസല്യ ദമ്പതികളുടെ മകന്‍ അജിയാണ് (48) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഭാര്യ: ബിന്ദു. ഒരു മകളുണ്ട്. ഹിയാസ്കോ കമ്പനി ജീവനക്കാരനായി ശുവൈഖ് തുറമുഖത്ത് ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ കെ.കെ.എം.എ മാഗ്നറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.