കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ളെന്ന് പരാതി. വാടാനപ്പള്ളി തൃത്തല്ലൂര്‍ പുതിയവീട്ടില്‍ അലി-സൈനബ ദമ്പതികളുടെ മകന്‍ മുഹമ്മദ് അനൂപിനെ (24) കുറിച്ചാണ് ഒരാഴ്ചയായി വിവരമില്ലാത്തത്. ഗാര്‍ഹിക വിസയിലുള്ള അനൂപ് സ്പോണ്‍സറുടെ അനുമതിയോടെ പുറത്താണ് ജോലിചെയ്തിരുന്നത്.
ഈമാസം എട്ടിനാണ് സാല്‍മിയയില്‍ താമസിക്കുന്ന അനൂപിനെ അവസാനമായി കണ്ടതെന്ന് വ്യക്തമാക്കിയ സുഹൃത്ത് സനൂപ്, യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 98053173 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.