കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ജയിലിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുവൈത്ത് ന്യൂസ് ഏജന്‍സിയാണ് ആഭ്യന്തരമന്ത്രാലയം, അഗ്നിശമനസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതര പരിക്കുകളോടെ സബാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിറിയക്കാരനായ തടവുകാരനാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ സുലൈബിയ സെന്‍ട്രല്‍ ജയിലിലെ മയക്കുമരുന്ന് കേസിലെ തടവുകാരെ പാര്‍പ്പിക്കുന്ന നാലാം നമ്പര്‍ ഡോര്‍മെട്രിയിലാണ് തീ പടര്‍ന്നത്.പരിക്കേറ്റവരെ ഫര്‍വാനിയ, സബാഹ്, ജഹ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍കണ്ടീഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ജലീബ്, സുലൈബിയ, ശുഹദ, ഫര്‍വാനിയ, ഇന്‍ഖാദ്, അസ്നാദ് തുടങ്ങി വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ ഫയര്‍ഫോഴ്സ് യൂനിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലുമേര്‍പ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.