റമദാന്‍ 30 പൂര്‍ത്തിയാക്കും; ജൂലൈ ആറിന്  ഈദുല്‍ ഫിത്ര്‍- ആദില്‍ മര്‍സൂഖ്

കുവൈത്ത് സിറ്റി: ഈ വര്‍ഷം വിശുദ്ധ റമദാന്‍ 30 എണ്ണം പൂര്‍ത്തിയാക്കുമെന്നും ജൂലൈ ആറിന് ബുധനാഴ്ച കുവൈത്തുള്‍പ്പെടെ മേഖലയില്‍ പെരുന്നാള്‍ ആഘോഷിക്കുമെന്നും പ്രവചനം. പ്രമുഖ ഗോളനിരീക്ഷകന്‍ ആദില്‍ അല്‍ മര്‍സൂഖ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഗോള ശാസ്ത്ര കണക്കു പ്രകാരം ജൂലൈ നാലിന് (റമദാന്‍ 29)തിങ്കളാഴ്ച ഉച്ചക്ക് 2.02നാണ് ശവ്വാല്‍ മാസപ്പിറ സംഭവിക്കുക. അന്നേദിവസം സൂര്യാസ്തമയത്തിനുമുമ്പ് 6.43ന് ചന്ദ്രാസ്തമയം നടക്കുന്നതിനാല്‍ ഉദയ ചന്ദ്രനെ കാണാനുള്ള സാധ്യത വളരെ കുറവാണ്. അന്ന് വൈകീട്ട് 6.51ന് ആണ് സൂര്യാസ്തമയം നടക്കുക. സൂര്യന്‍ അസ്തമിക്കുന്നതിന് എട്ടു മിനിറ്റ് മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ കര്‍മശാസ്ത്രപരമായും ചന്ദ്രോദയം നടക്കാത്തതുപോലെയാണ് പരിഗണിക്കപ്പെടുക. 
അതിനാല്‍, ജൂലൈ അഞ്ചിന് റമദാന്‍ 30 പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം ഈദുല്‍ ഫിത്ര്‍ ആഘോഷിക്കാനേ നിര്‍വാഹമുള്ളൂവെന്ന് ആദില്‍ മര്‍സൂഖ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.