കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സമ്മേളനം ഈമാസം 24ന് വൈകീട്ട് അഞ്ചുമുതല്‍ അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. ഇത്തിഹാദുശുബ്ബാനില്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ജാബിര്‍ അമാനി മുഖ്യാതിഥിയായിരിക്കും. ഒൗഖാഫ് മന്ത്രാലയം പ്രതിനിധികളും മറ്റു പ്രമുഖകരും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി സിദ്ദീഖ് മദനി, മുഹമ്മദ് ബേബി, ഇബ്രാഹിം കൂളിമുട്ടം, ബദറുദ്ദീന്‍ പുളിക്കല്‍, യൂനുസ് സലീം, ജംഷിദ് നിലമ്പൂര്‍, ടി.എം. അബ്ദുറഷീദ്, ഷമീമുല്ല സലഫി, മുഹമ്മദ് ആമിര്‍, ഷംജീര്‍ തിരുന്നാവായ എന്നിവരടങ്ങിയ സ്വാഗതസംഘം രൂപവത്കരിച്ചു. ഏരിയ കോഓഡിനേറ്റര്‍ യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്‍റ് എം.ടി. മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, ടി.എം.എ റഷീദ്, പി.വി. അബ്ദുല്‍ വഹാബ്, സയ്യിദ് അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.