കുവൈത്ത് സിറ്റി: ജഹ്റ ഗവര്‍ണറേറ്റിലെ സഅദ് അല്‍ അബ്ദുല്ലയില്‍ നാലുദിവസം മുമ്പ് കാണാതായ കുവൈത്തി ബാലന്‍െറ മൃതദേഹം കണ്ടത്തെിയതായി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. അബ്ദുല്‍ അസീസ് അഹ്മദ് ശംലാന്‍ അല്‍ആസിമി എന്ന 15 കാരന്‍െറ മൃതദേഹമാണ് കണ്ടത്തെിയത്. ഊര്‍ജിതമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ അങ്കറയിലെ സ്ക്രാപ്യാഡ് മേഖലക്ക് സമീപത്തുനിന്നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്തെിയത്. അങ്കറയില്‍ കണ്ടത്തെിയ മൃതദേഹം കാണാതായ അബ്ദുല്‍ അസീസ് ആസിമിയുടേതുതന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, ബാലന്‍െറ തിരോധാനവും തുടര്‍ന്നുള്ള മരണവും സംബന്ധിച്ച കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതേകുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ സാധ്യമല്ളെന്നും അധികൃതര്‍ പറഞ്ഞു. ബാലനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാവാമെന്ന നിഗമനത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയി
ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.