മയക്കുമരുന്നിനെതിരെ സര്‍ക്കാര്‍ നേതൃത്വത്തില്‍ വന്‍ കാമ്പയിന് നീക്കം

കുവൈത്ത് സിറ്റി: യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ശീലം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടിവരുന്ന സാഹചര്യത്തില്‍ ഈ വിപത്തിനെതിരെ രാജ്യ വ്യാപകമായി വന്‍ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മയക്കുമരുന്നിന്‍െറ ലഹരിയില്‍ സാല്‍മിയയില്‍ മൂന്നര വയസ്സായ സ്വന്തം കുഞ്ഞിനെ സ്വദേശി യുവാവ് കൊലപ്പെടുത്തിയ സംഭവത്തോടെയാണ് ഈ വിപത്തിനെതിരെ വന്‍ ബോധവത്കരണ പദ്ധതികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. ആഭ്യന്തര, ആരോഗ്യ, തൊഴില്‍, വിദ്യാഭ്യാസ, വാര്‍ത്താവിതരണ മന്ത്രാലയങ്ങളുടെയും  ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുടെയും  സഹകരണത്തോടെയായിരിക്കണം ഈ ബോധവത്കരണ കാമ്പയിനെന്നാണ് സര്‍ക്കാര്‍ നിലപാട്. മയക്കുമരുന്നിന് അടിപ്പെട്ടവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാനാവശ്യമായ കൗണ്‍സലിങ് നല്‍കുക, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ബോധവത്കരണത്തിലൂടെയും മതിയായ  ചികിത്സയിലൂടെയും അതില്‍നിന്ന് മോചിപ്പിക്കാനാവശ്യമായ പദ്ധതികള്‍ കാര്യക്ഷമമാക്കുക തുടങ്ങിയവയും ഇതോടൊപ്പമുണ്ട്്. യുവാക്കള്‍ക്കിയിലെ മയക്കുമരുന്ന് ശീലം ഭാവിയില്‍ രാജ്യത്ത് വന്‍ വിപത്തായി രൂപാന്തരപ്പെട്ടേക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.