സ്വദേശികള്‍ക്ക് തുര്‍ക്കിയിലേക്ക് ടൂറിസ്റ്റ് വിസ സൗജന്യമാക്കി

കുവൈത്ത് സിറ്റി: സ്വദേശികള്‍ക്ക് ഇനി തുര്‍ക്കിയിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭിക്കണമെങ്കില്‍ ഫീസ് വേണ്ടതില്ല. കുവൈത്തികള്‍ക്ക് തുര്‍ക്കിയിലേക്കുള്ള മൂന്നു മാസത്തെ ടൂറിസ്റ്റ് വിസ സൗജന്യമാക്കിക്കൊണ്ടുള്ള ഉത്തരവാണ് പ്രാബല്യത്തില്‍വന്നത്. കുവൈത്തിലെ തുര്‍ക്കി എംബസി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ടൂറിസം മേഖലകളില്‍ പുത്തനുണര്‍വ് ഉണ്ടാക്കുന്നതിനും വേണ്ടിയാണിതെന്ന് തുര്‍ക്കി എംബസി വൃത്തങ്ങള്‍ പറഞ്ഞു. തുര്‍ക്കിയുടെ കുവൈത്തിലെ എംബസി വഴിയോ തുര്‍ക്കി അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴിയോ ഇതിനായുള്ള വെബ്സൈറ്റ് വഴിയോ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളാം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസൃതമായി വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തിക്കൊണ്ടിരിക്കുന്ന കുവൈത്തികള്‍ക്ക് തുര്‍ക്കിയുടെ പുതിയ തീരുമാനം ആശ്വാസത്തിന് വക നല്‍കുന്നതാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.