??????????? ????????? ?????? ???????????????? ??????????

പെരുന്നാള്‍ അവധി: മൃഗശാല സന്ദര്‍ശിക്കാന്‍  ആയിരങ്ങളത്തെി

കുവൈത്ത് സിറ്റി: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിനുശേഷം ഈദുല്‍ ഫിത്ര്‍ ആഘോഷത്തിന്‍െറ ഭാഗമായി ആയിരങ്ങളാണ് കുടുംബസമേതം 
രാജ്യത്തെ പ്രധാന മൃഗശാലയായ ഉമരിയയിലത്തെിയത്. പെരുന്നാള്‍ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും രാവിലെ മുതല്‍ക്കുതന്നെ മൃഗശാലയില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു. അന്തരീക്ഷം പൊതുവെ ചുട്ടുപൊള്ളുന്നതായതിനാല്‍ മറ്റിടങ്ങളിലേതിനെക്കാള്‍ തണുപ്പും കുളിര്‍മയും ഉള്ള ഇടം എന്ന നിലക്കാണ് പലരും ഇക്കുറി മൃഗശാല തെരഞ്ഞെടുത്തത്. 
കാടും മേടുമില്ലാത്ത കുവൈത്തില്‍ കൃത്രിമ കൂടുകളിലാണെങ്കിലും നാട്ടിലുള്ള എല്ലാ വന്യജീവികളെയും കാണാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയായിരുന്നു ഇന്ത്യക്കാരുള്‍പ്പെടെ വിദേശി കുടുംബങ്ങളും സുഹൃത്തുക്കളും. അതോടൊപ്പം, അനുബന്ധമായി ഒരുക്കിയ പച്ചപ്പുല്‍മേടുകളിലും മരത്തണലുകളിലും ഉച്ചനേരത്തും മറ്റും ഇരുന്ന് തണലാസ്വദിക്കാനുള്ള സൗകര്യമുള്ളതാണ് സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ളവരെ മൃഗശാലയിലേക്ക് ആകര്‍ഷിച്ചത്. ഉമരിയയിലെ വിശാലമായ സ്ഥലത്ത് കുവൈത്ത് ടൂറിസം ഡെവലപ്മെന്‍റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാലയില്‍ അപൂര്‍വ പക്ഷികളും മൃഗങ്ങളും അടക്കം നിലവില്‍ 1606 ജീവികളാണുള്ളത്. മൊത്തം 188 ഇനങ്ങളിലുള്ള ജീവികളാണ് മൃഗശാലയിലുള്ളത്.
 കുടുംബസമേതമത്തെുന്നവര്‍ക്ക് കുട്ടികളെ കളിപ്പിക്കുന്നതിനുവേണ്ടിയുള്ള മറ്റ് സൗകര്യങ്ങളും ഇവിടെയുള്ളതിനാല്‍ മൃഗശാല സന്ദര്‍ശിച്ച് മടങ്ങുമ്പോഴേക്ക് നാട്ടിലെ ഏതോ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ പ്രതീതി ജനിക്കും.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.