തിരക്കില്‍ വീര്‍പ്പുമുട്ടി  വിമാനത്താവളം 

കുവൈത്ത് സിറ്റി: പെരുന്നാള്‍ അവധിയോടൊപ്പം മധ്യവേനലവധിയും ആഘോഷിക്കാനായി വിവിധ നാടുകളിലേക്ക് പോകുന്നവരുടെ തിരക്കില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീര്‍പ്പുമുട്ടി. റമദാന്‍ അവസാനത്തോടെ വിമാനത്താവളത്തില്‍ തിരക്ക് കൂടിയിരുന്നെങ്കിലും രാജ്യത്ത് പൊതുഅവധി തുടങ്ങുന്നതിന്‍െറ തലേ ദിവസമായ തിങ്കളാഴ്ച അത് പാരമ്യത്തിലത്തെുകയായിരുന്നു. ചെക്കിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചുമാണ് പുതിയ സാഹചര്യത്തെ തരണം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കി.അതേസമയം, രാജ്യത്ത് ആക്രമണ പരമ്പരകള്‍ നടത്താനുള്ള ഐ.എസ് പദ്ധതി പിടികൂടിയതോടെ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ കാര്യത്തില്‍ അതീവ ജാഗ്രതയാണ് അധികൃതര്‍ സ്വീകരിച്ചത്. ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലത്തെുന്നവരെയും അറൈവല്‍ ടെര്‍മിനലിലത്തെുന്നവരെയും അടക്കം മുഴുവന്‍ പേരെയും ശക്തമായ സുരക്ഷാ പരിശോധനക്കാണ് വിധേയമാക്കുന്നത്. ചെറുതും വലുതുമുള്‍പ്പെടെ യാത്രക്കാരുടെ കൈവശമുള്ള എല്ലാ ഹാന്‍ഡ്ബാഗുകളും കീസുകളും സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പാക്കിയതിനുശേഷമാണ് കടത്തിവിടുന്നത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.