കുവൈത്ത് സിറ്റി: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഈജിപ്തുകാരായ രണ്ടു സഹോദരങ്ങള്‍ ഒരേ മുറിയില്‍ താമസിച്ചുവന്ന സ്വന്തം നാട്ടുകാരനെ തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തി.
ശനിയാഴ്ച രാത്രി ജാബിര്‍ അല്‍ അഹ്മദ് സിറ്റിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. ദിയാഅ് ജമാല്‍ എന്ന ഈജിപ്തുകാരനെ യാസിര്‍ അറഫാത്ത് മുഹമ്മദ് മുഹമ്മദ്, മുഹമ്മദ് അറഫാത്ത് മുഹമ്മദ് മുഹമ്മദ് എന്നീ രണ്ടു സഹോദരങ്ങള്‍ ചേര്‍ന്നാണ് ഇരുമ്പുകൊണ്ട് തലക്കടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. മൃതദേഹം ജാബിര്‍ അഹ്മദിലെ മൈതാനത്ത് പരിസരവാസികള്‍ കണ്ടത്തെുകയായിരുന്നു.
വിവരം ലഭിച്ച പൊലീസ് സംഭവസ്ഥലത്തത്തെി തെളിവെടുപ്പുനടത്തി മൃതദേഹം മെഡിക്കല്‍ വിഭാഗത്തിന് കൈമാറി. ഇതിനിടെയാണ് കൊല്ലപ്പെട്ടയാളുടെ കൂടെ ഒരേ മുറിയില്‍ താമസിച്ചുവന്ന രണ്ടുപേര്‍ അപ്രത്യക്ഷരായതായി കണ്ടത്തെിയത്.
തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിമാനമാര്‍ഗം ഈജിപ്തിലേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. ഉടന്‍ ഈജിപ്ഷ്യന്‍ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട ആഭ്യന്തരമന്ത്രാലയം ഇന്‍റര്‍പോളിന്‍െറ സഹായത്തോടെ ഞായറാഴ്ച പുലര്‍ച്ചെ കൈറോ വിമാനത്താവളത്തില്‍നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.