അവസാനത്തെ വെള്ളിയും 27ാം രാവും;  കൊടുംചൂടിലും നിറഞ്ഞൊഴുകി പള്ളികള്‍

കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ പുണ്യം തേടിയുള്ള വിശ്വാസികളുടെ പ്രാര്‍ഥന മൂര്‍ധന്യത്തില്‍. ഇന്നലെ റമദാനിലെ അവസാന വെള്ളിയാഴ്ചയും 27ാം രാവും ഒരുമിച്ചത്തെിയതോടെ വിശ്വാസികളുടെ തിരക്കായിരുന്നു ആരാധനാലയങ്ങളിലെങ്ങും.
 ചൂട് 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കത്തിനില്‍ക്കുമ്പോഴും വിശ്വാസച്ചൂടില്‍ ആത്മീയ നിര്‍വൃതി തേടാനായി ആയിരങ്ങളാണ്  റമദാനിലെ അവസാനത്തെ ജുമുഅ ഖുതുബയിലും പ്രാര്‍ഥനയിലും പങ്കെടുക്കാനായി രാജ്യത്തെ പള്ളികളിലേക്ക് ഒഴുകിയത്തെിയത്. വാരാന്ത്യ ഒഴിവുദിനമായതിനാല്‍ രാത്രി നമസ്കാരത്തില്‍ പങ്കെടുത്ത് ഉറക്കമൊഴിഞ്ഞതിന്‍െറ ക്ഷീണം ബാക്കിയുണ്ടെങ്കിലും തങ്ങളോടൊപ്പം ഒരുമാസം കൂടെയുണ്ടായിരുന്ന റമദാനെ യാത്രയാക്കാനായി പലരും നേരത്തേ പള്ളികളിലത്തെുകയായിരുന്നു. സ്വദേശി മേഖലയിലും വിദേശികള്‍ തിങ്ങിത്താമസിക്കുന്ന ജലീബ്, ഫര്‍വാനിയ പോലുള്ള പ്രദേശങ്ങളിലെയും ഇന്നലെ പളളികളില്‍ ഈ തിരക്ക് കാണാമായിരുന്നു. 
പാപക്കറകള്‍ മായിച്ചുകളയാനുള്ള അവസരമൊരുക്കി തങ്ങളോടൊപ്പമുണ്ടായിരുന്ന റമദാന്‍ ഇനി രണ്ടോ മൂന്നോ ദിവസം മാത്രമേ തങ്ങളുടെ കൂടെയുണ്ടാവുകയുള്ളൂവെന്ന ദു$ഖം പള്ളികളിലത്തെിയ ഓരോ വിശ്വാസിയിലും ദൃശ്യമായിരുന്നു. ആളുകളില്‍ അടുത്തകാലത്തായി രൂപപ്പെട്ടുവരുന്ന തീവ്രചിന്താഗതികള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയാണ് ഒൗഖാഫ് ഇസ്ലാമികകാര്യമന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം ഇന്നലെ ജുമുഅ പ്രഭാഷണത്തില്‍ ഇമാമുമാര്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തിയത്. അന്യായമായി നിരപരാധികളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ചിന്താഗതികള്‍ക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ളെന്ന് പറഞ്ഞ ഇമാമുമാര്‍ യഥാര്‍ഥ ഇസ്ലാമിനെ മനസ്സിലാക്കിക്കൊടുക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു.


വിഭാഗീയത മറന്ന് ശിയാക്കളും സുന്നികളും ഒരുമിച്ച് പ്രാര്‍ഥനക്കത്തെി
കുവൈത്ത് സിറ്റി: തങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും വിടനല്‍കി രാജ്യത്തെ ചില പള്ളികളില്‍ സുന്നി-ശിയാ വിശ്വാസികള്‍ ഒരുമിച്ച് പ്രാര്‍ഥനക്കത്തെിയത് ദേശീയ ഐക്യം വിളംബരം ചെയ്യുന്ന അപൂര്‍വ കാഴ്ചയായി. വിശുദ്ധ റമദാന്‍ അതിന്‍െറ ഏറ്റവും പുണ്യകരമായ അവസാന പത്തിലേക്ക് കടന്നതോടെയാണ് ഇരു 
വിഭാഗത്തിലെയും യുവാക്കള്‍ ചേര്‍ന്ന് പരസ്പരം പള്ളികള്‍ സന്ദര്‍ശിക്കാനും രാത്രി നമസ്കാരങ്ങളില്‍ പങ്കെടുക്കാനും തീരുമാനിച്ചത്. ഇതനുസരിച്ച് സുന്നി പള്ളികളില്‍ ശിയാക്കളും ശിയാ പള്ളികളില്‍ സുന്നികളും തോളോടുതോള്‍ ചേര്‍ന്ന് രാത്രി നമസ്കാരങ്ങളില്‍ അണിനിരന്നു. അല്ലാഹുവിന്‍െറ മുന്നില്‍ തങ്ങള്‍ സമന്മാരാണെന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം തങ്ങള്‍ക്കിടയിലും രാജ്യത്തും ഇതിന്‍െറ പേരില്‍ അനൈക്യമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ളെന്ന സന്ദേശമാണ് യുവാക്കള്‍ ഇതിലൂടെ നല്‍കിയത്.  കഴിഞ്ഞവര്‍ഷം റമദാനില്‍ ശര്‍ഖിലെ മസ്ജിദ് ഇമാം സാദിഖിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്‍െറ നടുക്കുന്ന ഓര്‍മകളാണ് ദേശീയ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കേണ്ടതിലേക്ക് ഒരു പറ്റം യുവാക്കളെ പ്രേരിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.