കുവൈത്ത് സിറ്റി: സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി കുവൈത്തില്‍ ഇത്തവണ ഈദ്ഗാഹുകള്‍ ഉണ്ടായിരിക്കില്ളെന്നും പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രമായിരിക്കുമെന്നും ഒൗഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഈദ്ഗാഹുകള്‍ സംഘടിപ്പിക്കുന്നില്ല എന്നുറപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വക്താവ് അഹ്മദ് അല്‍ഖറാവി അറിയിച്ചു. എല്ലാവര്‍ഷവും മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ പള്ളികള്‍ക്കുപുറമെ പെരുന്നാള്‍ നമസ്കാരത്തിനായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹുകള്‍ ഒരുക്കാറുണ്ട്. കഴിഞ്ഞവര്‍ഷവും വന്‍ സുരക്ഷാ സന്നാഹങ്ങളോടെ ഇത്തരം ഈദ്ഗാഹുകള്‍ നടന്നിരുന്നു. ഇതിനുപുറമെയാണ് മലയാളി സംഘടനകളടക്കമുള്ള കൂട്ടായ്മകള്‍ നടത്തുന്ന ഈദ്ഗാഹുകള്‍. നേരത്തേ, ഒൗദ്യോഗിക അനുവാദം ലഭിച്ചവയാണെങ്കിലും ഒൗഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനം ഈ ഈദ്ഗാഹുകളെയും ബാധിക്കുമോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, മലയാളി ഈദ്ഗാഹുകള്‍ക്ക് നിയന്ത്രണത്തില്‍നിന്ന് ഇളവുനേടാന്‍ ശ്രമിക്കുന്നുണ്ടെന്നും അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.ഐ.ജി-ഐ.ഐ.സി സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.