കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി യുവാവിനെ കുവൈത്തില്‍ കാണാതായതായി പരാതി. മലപ്പുറം പുതുപൊന്നാനി മരക്കാരകത്ത് സുല്‍ഫിക്കറിനെയാണ് (33) കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് കാണാതായത്. പാസ്പോര്‍ട്ട് ഫോട്ടോയിലെ അപാകതമൂലം എമിഗ്രേഷന്‍ വിഭാഗത്തില്‍ തടഞ്ഞുവെക്കപ്പെട്ട ഇയാളെ പിന്നീട് സംശയം മാറിയപ്പോള്‍ ടിക്കറ്റ് മാറ്റിയെടുക്കാന്‍ പുറത്തേക്ക് വിട്ടതായാണ് എയര്‍പോര്‍ട്ട് പൊലീസില്‍നിന്ന് ലഭിച്ച വിവരം.
എന്നാല്‍, പിന്നീട് ഇയാളെ കുറിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ളെന്ന് കുവൈത്തിലുള്ള ബന്ധു പറഞ്ഞു. ജനുവരി ഒമ്പതിനാണ് സുല്‍ഫി ഉമരിയയിലെ സ്വദേശി വീട്ടില്‍ ജോലിക്കാരനായി എത്തുന്നത്. ജോലിയില്‍ പ്രവേശിച്ച് അഞ്ചാം നാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്പോണ്‍സറുടെ നിര്‍ദേശപ്രകാരം ബന്ധുവായ അബ്ദുല്‍ ഖാദറും വിസ ഏജന്‍റായ ഇസ്മാഈലും ചേര്‍ന്നാണ് യുവാവിനെ നാട്ടിലേക്ക് പറഞ്ഞയക്കാനായി വിമാനത്താവളത്തില്‍ എത്തിച്ചത്. എന്നാല്‍, ഇയാള്‍ നാട്ടിലത്തെിയിട്ടില്ളെന്ന് വിവരം ലഭിച്ചതോടെ ഇവിടെ അന്വേഷിച്ചപ്പോഴാണ് പാസ്പോര്‍ട്ട് ഫോട്ടോയിലെ
അപാകതമൂലം എമിഗ്രേഷന്‍ വിഭാഗത്തില്‍ തടഞ്ഞുവെച്ചതും ടിക്കറ്റ് മാറ്റിയെടുക്കാന്‍ പുറത്തേക്ക് വിട്ടതും അറിഞ്ഞത്. രണ്ടു മക്കളുടെ പിതാവായ സുല്‍ഫിക്കര്‍ നാട്ടില്‍ സൈക്കിള്‍ റിപ്പയറിങ് ഷോപ് നടത്തിവരവെയാണ് ഇവിടെയത്തെിയത്.
കുവൈത്തിലെ മനോരോഗാശുപത്രിയിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും നാടുകടത്തല്‍ കേന്ദ്രത്തിലുമൊക്കെ അന്വേഷിച്ചെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചില്ളെന്ന് ബന്ധുവായ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.