പ്രവാസി ദുരിതങ്ങള്‍ തൊട്ടറിഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്‍റിന്‍െറ പര്യടനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസജീവിതം നയിക്കുന്ന സാധാരണക്കാരുടെ അവസ്ഥ മനസ്സിലാക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ്് ഹമീദ് വാണിയമ്പലം പര്യടനം നടത്തി. 
കുവൈത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം ലേബര്‍ ക്യാമ്പുകള്‍, ആടുഫാമുകള്‍, ആശുപത്രികള്‍ എന്നിവ സന്ദര്‍ശിച്ചു. വിവിധ പ്രശ്നങ്ങളില്‍പെട്ട് പ്രയാസമനുഭവിക്കുന്നവരെയും മാസങ്ങളായി ജോലിനഷ്ടപ്പെട്ടുഴലുന്നവരെയും അദ്ദേഹം നേരില്‍കണ്ട് സംസാരിച്ചു. 
ദേശത്തിനും ഭാഷക്കും രാജ്യത്തിന്‍െറ അതിര്‍വരമ്പുകള്‍ക്കുമപ്പുറം മനുഷ്യരെ ഒന്നായി കാണുകയും ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റുരാജ്യങ്ങളില്‍നിന്നുള്ള സഹോദരങ്ങളുടെ പ്രയാസങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് വേണ്ട താല്‍ക്കാലിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് ശരിയായ സാമൂഹിക പ്രവര്‍ത്തനമെന്നും അതിനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 
വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര ജനറല്‍ സെക്രട്ടറി ലായിക്ക് അഹ്മദ്, ട്രഷറര്‍ ഷൗക്കത്ത് വളാഞ്ചേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജസീല്‍, റഷീദ് ഖാന്‍, യൂനുസ് സലീം, ഫായിസ് അബ്ദുല്ല എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.