Posted On
date_range Updated On
date_range കെ.എം.സി.സി കേരളയാത്ര പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളയാത്രയുടെ പ്രചാരണത്തിനായി കെ.എം.സി.സി നടത്തിയ കേരള യാത്ര പ്രചാരണ സമ്മേളനം അബ്ബാസിയ്യ റിഥം ഹാളില്‍ നടന്നു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ് ശറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് ഫാറൂഖ് ഹമദാനി, ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി എന്നിവര്‍ സംസാരിച്ചു.
കെ.ടി.പി. അബ്ദുറഹ്മാന്‍, അബദുല്‍ അസീസ് വലിയകത്ത്, പി.വി. ഇബ്രാഹിം, അസ്ലം കുറ്റിക്കാട്ടൂര്‍, ഇസ്മാഈല്‍ ബേവിഞ്ച, അജ്മല്‍ വേങ്ങര എന്നിവര്‍ സംബന്ധിച്ചു.
കരീം നീലിയത്ത് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും സെക്രട്ടറി ഗഫൂര്‍ വയനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.