2016ലെ ആദ്യത്തെ കണ്‍മണി ഫിലിപ്പീന്‍ കുഞ്ഞ്

കുവൈത്ത് സിറ്റി: പുതിയ വര്‍ഷത്തിന്‍െറ ആദ്യ നിമിഷത്തില്‍ കുവൈത്തില്‍ നടന്ന പ്രസവത്തില്‍ പിറന്നത് ഫിലിപ്പീന്‍ കുഞ്ഞ്. 2016 ജനുവരി ഒന്ന് അര്‍ധരാത്രി കൃത്യം 12ന് ഫര്‍വാനിയ ആശുപത്രിയിലാണ് ഫിലിപ്പീന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവം നല്‍കിയ സന്തോഷത്തിനുപിറകെ തങ്ങളുടെ കുഞ്ഞാണ് പുതിയവര്‍ഷത്തിന്‍െറ ആദ്യത്തെ കണ്‍മണി എന്നുകൂടെ അറിഞ്ഞതോടെ ഫിലിപ്പീന്‍ ദമ്പതികള്‍ക്ക് അതിരട്ടി മധുരമായി. 2016ലെ ആദ്യത്തെ പ്രസവം വിദേശികളുടേതായിരുന്നെങ്കിലും തുടര്‍ന്നുള്ള നിമിഷങ്ങളില്‍ നടന്ന പ്രസവങ്ങള്‍ കൂടുതലും സ്വദേശികളുടേതായിരുന്നു. ഫര്‍വാനിയയില്‍ ഫിലിപ്പീന്‍ യുവതിക്കുശേഷം സബാഹ് ആശുപത്രിയില്‍ സ്വദേശിയുവതി പെണ്‍കുഞ്ഞിന്  ജന്മം നല്‍കിയതാണ് രണ്ടാമത്തെ സംഭവം. ജഹ്റ ആശുപത്രിയിലും സ്വദേശിവനിത പെണ്‍കുഞ്ഞിന് തന്നെയാണ് ജന്മം നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.