മൂന്നാം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്  നടപടികള്‍ സുഗമമായി പൂര്‍ത്തിയായി 

കുവൈത്ത് സിറ്റി: എം.പി നബീല്‍ അല്‍ ഫാദിലിന്‍െറ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മൂന്നാം മണ്ഡലത്തിലെ പാര്‍ലമെന്‍റ് സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി പൂര്‍ത്തിയായി. വോട്ടര്‍മാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ പ്രയാസങ്ങളൊന്നും സൃഷ്ടിക്കാത്ത തരത്തില്‍ ഉപതെരഞ്ഞെടുപ്പ് നടപടികള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി നീതിന്യായമന്ത്രി യഅ്ഖൂബ് അസ്സാനിഅ് പറഞ്ഞു. രാവിലെ എട്ടിനാണ് മണ്ഡലത്തിലെ 20 ബൂത്തുകളില്‍ വോട്ടെടുപ്പ് തുടങ്ങിയത്. രണ്ടു വനിതകളടക്കം 34 സ്ഥാനാര്‍ഥികളാണ് മysരരംഗത്തുണ്ടായിരുന്നത്. മണ്ഡലത്തിലെ ആകെയുള്ള 81,218 വോട്ടര്‍മാരില്‍ 43,940 പേര്‍ സ്ത്രീകളും 37,278 പേര്‍ പുരുഷന്മാരുമാണ്. മണ്ഡലത്തിലെ 20 സ്കൂളുകളില്‍ 10 എണ്ണം പുരുഷന്മാര്‍ക്കും 10 എണ്ണം സ്ത്രീകള്‍ക്കും നിശ്ചയിച്ചാണ് വോട്ടെടുപ്പ് നടന്നത്. കൈഫാനിലെ അല്‍ ഖലീല്‍ സ്കൂളിലെ ബൂത്ത് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും നീതിന്യായമന്ത്രി യഅ്ഖൂബ് അല്‍ സാനിഉം ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദും അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ ഫത്താഹ് അല്‍അലിയും സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ വിലയിരുത്തി. 
ഖൈത്താനിലെ ബൂത്തില്‍ ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ അല്‍ഹമൂദ് അല്‍മലിക് അസ്സബാഹും സന്ദര്‍ശനം നടത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.